Tuesday, April 29, 2025

നെല്ലിക്ക കഴിച്ചാൽ ‘എട്ടുണ്ട്’ ഗുണം

രുചിയിലും ​ഗുണത്തിലും ഒന്നാമനാണ് നെല്ലിക്ക. രോഗപ്രതിരോധശേഷി വർധിപ്പിക്കുക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, ദഹനത്തെ പിന്തുണയ്ക്കുക, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക എന്നിങ്ങനെ നീളുന്നു ഒരു ചെറിയ ഉരുളൻ നെല്ലിക്കയുടെ ​ഗുണങ്ങൾ. എന്നാൽ ഇതിലുമപ്പുറം നിരവധി ​ഗുണങ്ങളുണ്ട് നെല്ലിക്കയ്ക്ക്. ഇതാ നെല്ലിക്കയുടെ ​എട്ട് ​ഗുണങ്ങൾ.

പോഷകങ്ങളാൽ സമൃദ്ധം 

പോഷകസമൃദ്ധമായ ഒന്നാണ് നെല്ലിക്ക. ഇതിന് കലോറിയും കൊഴുപ്പും കുറവാണെന്നതിനാൽ തന്നെ സമീകൃതാഹാരത്തിന്റെ ഭാഗമായി ഒരു വ്യക്തിക്ക് തങ്ങളുടെ ദൈനംദിന പോഷകങ്ങളുടെ കൂട്ടത്തിൽ നെല്ലിക്കയും ചേർക്കാവുന്നതാണ്. നാരുകളടങ്ങിയ ഭക്ഷണമായതിനാൽതന്നെ വയറിനും ഇത് നല്ലതാണ്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഫിനോൾസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.

ചർമ്മസംരക്ഷണം

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഫൈറ്റോ ന്യൂട്രിയന്റുകൾ ചർമ്മത്തിന് ഉത്തമമാണ്. കൂടാതെ, ഇത് യുവത്വം നിലനിർത്താനും സഹായിക്കുന്നു. 2016 ൽ നടത്തിയ ഒരു പഠനത്തിൽ, ഇന്ത്യൻ നെല്ലിക്കയിൽ ആന്റിഓക്‌സിഡന്റ്, ആന്റി-ഇലാസ്റ്റേസ്, ആന്റി-കൊളാജനേസ് (യുവത്വം നിലനിർത്തുന്ന) പ്രവർത്തനങ്ങൾ ഉണ്ടെന്നു കണ്ടെത്തി. മറ്റു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, സൂര്യപ്രകാശത്തിൽ നിന്നും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമ്മത്തിന്റെ ഡി എൻ എ യ്ക്ക് കേടുപാടുകൾ സംഭവിക്കുന്നതിൽ നിന്ന് സംരക്ഷിക്കാൻ ഇന്ത്യൻ നെല്ലിക്കയ്ക്കു കഴിയുമെന്നാണ്. ഇന്ത്യൻ നെല്ലിക്കയിൽ വിറ്റാമിൻ സി യും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാൽ വിപണിയിൽ ലഭിക്കുന്ന പല സൗന്ദര്യവർധക ഉൽപന്നങ്ങളിലും ഇതിന്റെ സത്ത് ഉപയോഗിക്കുന്നു.

ആന്റിഓക്‌സിഡന്റ് 

നെല്ലിക്കയിൽ നിരവധി ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ആന്തോസയാനിനുകൾ, ഫ്ലേവനോയിഡുകൾ, ഫിനോളിക് ആസിഡുകൾ തുടങ്ങിയവ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ് പ്രക്രിയകളെ പ്രതിരോധിക്കുന്നതിലൂടെ വിട്ടുമാറാത്ത രോഗങ്ങൾ തടയുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചേക്കാം. സമീകൃതാഹാരത്തിന്റെ ഭാഗമായി നെല്ലിക്ക ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും.

കാൻസർ വിരുദ്ധം

2021 ലെ ഒരു പഠനം സൂചിപ്പിക്കുന്നത്, ഇന്ത്യൻ നെല്ലിക്ക കാൻസറിനെ വരെ ഇല്ലാതാക്കാൻ സഹായിക്കുന്നു എന്നാണ്. പല പഠനങ്ങളിലും ഇത് തെളിയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ നെല്ലിക്കയെയും കാൻസറിനെയും കുറിച്ചുള്ള ഗവേഷണങ്ങൾ പരിമിതമാണ്.

ഹൃദയത്തെയും രക്തത്തെയും ആരോഗ്യകരമായി നിലനിർത്തുന്നു

നെല്ലിക്കയ്ക്ക് രക്തക്കുഴലുകളിലെ എൻഡോതെലിയൽ പ്രവർത്തനം മെച്ചപ്പെടുത്താനും ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുകയും കൊളസ്ട്രോൾ കുറയ്ക്കാനും സാ​ധിക്കുന്നു. ഇന്ത്യൻ നെല്ലിക്ക അടങ്ങിയ സപ്ലിമെന്റുകൾ 12 ആഴ്ച കഴിച്ചാൽ അമിതഭാരമുള്ളവർ പൊണ്ണത്തടിയുള്ളവർ എന്നിവരുടെ ഹൃദയസംബന്ധമായ അപകടഘടകങ്ങൾ കുറയ്ക്കും എന്ന് പഠനങ്ങൾ പറയുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

പ്രമേഹരോ​ഗികൾക്ക് നെല്ലിക്ക മാത്രമല്ല, നെല്ലിക്കയുടെ ഇലകളും പഴങ്ങളും പൂക്കളും വളരെ ഉത്തമമാണ്. നെല്ലിക്കയിലെ സംയുക്തങ്ങളായ എല്ലഗിറ്റാനിനുകൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുമെന്നും പ്രമേഹത്തിനുള്ള ചികിത്സയായി ഉപയോഗിക്കാമെന്നും പഠനങ്ങൾ പറയുന്നു.

തലച്ചോറിന്റെ സംരക്ഷണം

നെല്ലിക്ക തലച്ചോറിന്റെ പ്രവർത്തനത്തിനു ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നെല്ലിക്കയുടെ സത്ത് കുട്ടികൾക്ക് പഠനത്തിലും ഓർമ്മയിലും പുരോഗതി നൽകുന്നു. മാത്രമല്ല, നെല്ലിക്ക കഴിക്കുന്നതിലൂടെ നാഡീസംരക്ഷണ ഫലങ്ങളുണ്ടാകാനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.

മുടിക്ക് മികച്ച ​ഗുണം

ബുദ്ധിക്കും സൗന്ദര്യത്തിനും മാത്രമല്ല, മുടിക്കും നെല്ലിക്ക ഉത്തമമാണ്. മുടിയെ ശക്തിപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാനുള്ള കഴിവ് നെല്ലിക്കയിലെ സത്തിൽ അടങ്ങിയിട്ടുണ്ട്. മുടിവളർച്ചയ്ക്കും പിഗ്മെന്റേഷനും സമ്പുഷ്ടമാക്കാൻ പലരും നെല്ലിക്ക ഉപയോ​ഗിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News