Monday, April 28, 2025

റുവാണ്ടൻ വംശഹത്യ മുൻ നേതാവ് കുടിയേറ്റ തട്ടിപ്പ് ആരോപിക്കപ്പെട്ട് അറസ്റ്റിൽ

കുടിയേറ്റ തട്ടിപ്പ് ആരോപിക്കപ്പെട്ട് റുവാണ്ടൻ വംശഹത്യയിലെ മുൻ നേതാവായിരുന്ന ഫൗസ്റ്റിൻ നസാബുമുകുൻസിയെ പൊലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങളായി ഇദ്ദേഹം ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ താമസിച്ച് തേനീച്ച വളർത്തൽ നടത്തിയിരുന്നതായി അധികൃതർ കണ്ടെത്തുകയും കുടിയേറ്റ തട്ടിപ്പിന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 1994 ലെ റുവാണ്ടൻ വംശഹത്യയിലെ തന്റെ പങ്ക് മറച്ചുവയ്ക്കുകയും ഗ്രീൻകാർഡിലും യു എസ് പൗരത്വ അപേക്ഷകളിലും കള്ളം പറയുകയും ചെയ്തതിനാണ് 61 കാരനായ ഫൗസ്റ്റിൻ നസാബുമുകുൻസിയെ അറസ്റ്റ് ചെയ്തതെന്ന് യു എസ് നീതിന്യായ വകുപ്പ് (DOJ) അറിയിച്ചു.

ബ്രിഡ്ജ്ഹാംപ്ടണിലെ വീട്ടിൽ വച്ചാണ് നസാബുമുകുൻസി അറസ്റ്റിലാവുന്നത്. ഇസ്ലിപ്പ് ഫെഡറൽ കോടതിയിൽ അദ്ദേഹം, കുറ്റക്കാരനല്ലെന്നു പറയുകയും വീട്ടുതടങ്കലും ജി പി എസ് മോണിറ്ററിംഗും ഉൾപ്പെടെ രണ്ടരലക്ഷം ഡോളറിന്റെ ബോണ്ടിൽ അദ്ദേഹത്തെ വിട്ടയയ്ക്കുകയും ചെയ്തു.

“നസാബുമുകുൻസി, റുവാണ്ടൻ വംശഹത്യയിലെ തന്റെ പങ്കാളിത്തം മറച്ചുവച്ച് രണ്ടു പതിറ്റാണ്ടിലേറെ ആ നുണകളിൽ നിന്നു രക്ഷപെടുകയും അർഹതയില്ലാത്ത ഒരു ക്ലീൻ സ്ലേറ്റുമായി അമേരിക്കയിൽ ജീവിക്കുകയും ചെയ്തു. ഇരകൾക്ക് ഒരിക്കലും ലഭിക്കാത്ത ഒരു ആഡംബരമായിരുന്നു അത്. കൂടാതെ, ഇയാൾ കോടതിയിലും ആവർത്തിച്ചു നുണ പറയുകയായിരുന്നു. മാത്രമല്ല, യുണൈറ്റഡ് സ്റ്റേറ്റ്സിലെ സ്ഥിരതാമസക്കാരനും പൗരനുമാകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമായിരുന്നു” എന്ന് യു എസ് അറ്റോർണി ജോൺ ഡർഹാം പറഞ്ഞു. പക്ഷേ, തങ്ങളുടെ അന്വേഷകരുടെയും പ്രോസിക്യൂട്ടർമാരുടെയും കഠിനാധ്വാനത്തിലൂടെ പ്രതി ഒടുവിൽ തന്റെ ക്രൂരമായ പ്രവൃത്തികൾക്ക് ഉത്തരവാദിയാകും എന്ന് അ​ദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News