കൊച്ചി: ട്വന്റി 20 പാർട്ടി എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ഒന്നിന് ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തും. ചേരാനല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നടത്തുന്ന യാത്ര രാവിലെ 8.30 ചിറ്റൂർ പാലത്തിനു സമീപത്തുനിന്ന് ആരംഭിക്കും. 20 കേന്ദ്രങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകും.
വൈകിട്ട് അഞ്ചിന് വിഷ്ണുപുരം ജംഗ്ഷനിൽ ലഹരിവിരുദ്ധ സന്ദേശയാത്ര സമാപിക്കും. സമാപന സമ്മേളനം പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ മുഖ്യസന്ദേശം നൽകും. നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് പ്ലാക്കൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ആന്റണി നിക്സൺ, ജോൺ ജോസഫ്, ജോസഫ് സ്റ്റേക്ക് എന്നിവർ പ്രസംഗിക്കും. യോഗത്തിൽ പ്രവർത്തകർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും.
ജോസ് പ്ലാക്കൽ, പ്രസിഡന്റ്, ട്വന്റി 20 പാർട്ടി, എറണാകുളം നിയോജകമണ്ഡലം