യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാരനയങ്ങൾക്കു മുൻപിൽ ഒരിക്കലും മുട്ടുകുത്തില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശവുമായി ചൈന. ചൈനയുടെ വിദേശകാര്യ മന്ത്രാലയം പങ്കിട്ട വീഡിയോ, അമേരിക്കയുടെ താരിഫ് ഭീഷണിപ്പെടുത്തലിനെതിരെയാണെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നു.
“ഭീഷണിപ്പെടുത്തുന്ന ഒരാളെ വണങ്ങുന്നത്, ദാഹം ശമിപ്പിക്കാൻ വിഷം കുടിക്കുന്നതുപോലെയാണ്. അത് പ്രതിസന്ധിയെ കൂടുതൽ ആഴത്തിലാക്കുകയേയുള്ളൂ” – ചൈന ഇംഗ്ലീഷിൽ വിവരിച്ചതും ചൈനീസ് ഭാഷയിൽ സബ്ടൈറ്റിലുള്ളതുമായ വീഡിയോയിൽ പറയുന്നു. “മുട്ടുകുത്തുന്നത് കൂടുതൽ ഭീഷണിപ്പെടുത്തലിനെ ക്ഷണിച്ചുവരുത്തും. ചൈന മുട്ടുകുത്തുകയില്ല” എന്നാണ് വീഡിയോയിൽ പറയുന്നത്.
തോഷിബ, ആൽസ്റ്റോം പോലുള്ള കമ്പനികളെ തകർച്ചയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും പാപ്പരത്തത്തിലേക്കും തള്ളിവിടുകയും ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയെ ദശകങ്ങളുടെ വളർച്ചയിലേക്കു നയിക്കുകയും ചെയ്യുന്ന അമേരിക്കൻ സാമ്പത്തിക ആക്രമണത്തെ ചൈന പരിഗണിക്കുന്നതിന്റെ ചരിത്രപാഠമാണ് വീഡിയോ വിവരിക്കുന്നത്. അതേസമയം, മറ്റു രാജ്യങ്ങൾക്ക് സുരക്ഷിതമായി നിക്ഷേപിക്കാനും പങ്കാളികളാകാനും കഴിയുന്ന ഒരു സ്വതന്ത്ര വ്യാപാരകേന്ദ്രമായി ചൈന സ്വയം ചിത്രീകരിച്ചു.