Wednesday, May 14, 2025

ഈ മനോഹര തീരത്ത്…

‘ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി…’ എന്ന ​ഗാനം മനസ്സിൽ ഓർത്തുപോകും വൈറ്റ്‌ഹാവൻ ബീച്ച് കാണുമ്പോൾ. ഏറ്റവും മനോഹരമായ കടൽത്തീരങ്ങളിലൊന്നാണ് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ വിറ്റ്‌സൺഡേ ദ്വീപിലെ വൈറ്റ്‌ഹാവൻ ബീച്ച്. ഏഴു കിലോമീറ്റർ നീണ്ടുനിവർന്നു കിടക്കുന്ന ഈ കടൽ വെളുത്ത സിലിക്ക മണലിനും ടർക്കോയ്‌സ് വെള്ളത്തിനും പേരുകേട്ടതാണ്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ഓസ്‌ട്രേലിയൻ വേനൽക്കാല മാസങ്ങളിൽ ഇവിടെ തിരക്കായിരിക്കും. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തുന്നത് ഈ സമയത്താണ്.

മണ്ണ് തന്നെ പ്രത്യേകത

വൈറ്റ്‌ഹാവൻ ബീച്ചിലെ അദ്ഭുതകരമായ വെളുത്ത മണൽ മറ്റു ബിച്ചുകളിൽ നിന്നും വൈറ്റ്‌ഹാവനെ വ്യത്യസ്തമാക്കുന്നു. വിറ്റ്‌സൺഡേ മേഖലയിലെ ഏറ്റവും വിസ്തൃതമായ ബീച്ചാണിത്. സാധാരണ ബീച്ചുകളിൽ ഏകദേശം 95% സിലിക്ക അടങ്ങിയ മണലാണ് ഉള്ളതെങ്കിൽ വൈറ്റ്‌ഹാവനിലെ മണലിൽ 98.9 ശതമാനവും ശുദ്ധമായ സിലിക്കയാണ് അടങ്ങിയിരിക്കുന്നത്.

വെള്ളത്തിന്റെ പ്രത്യേകത

വൈറ്റ്ഹാവൻ ബീച്ചിലെ ടർക്കോയ്‌സ് (ഒരുതരം നീലനിറം) നിറം വിനോദസഞ്ചാരികളെ ഒരുപാട് ആകർഷിക്കുന്നു. കടൽ പൊതുവെ ശാന്തമാണ്. ഇവിടുത്തെ വെള്ളം സുഖകരമായ ചൂടുള്ളതാണെന്നതും ഒരു പ്രത്യേകതയാണ്. ഇവിടെ വളരെ വ്യക്തമായ വെള്ളമാണ്.സിലിക്ക മണൽ നീലവെള്ളത്തിനു നേരെ വെളുത്ത നിറത്തിലുള്ള തിളക്കം നൽകുന്നു. ഇത് ബീച്ചിലെ അന്തരീക്ഷത്തിൽ എടുക്കുന്ന ചിത്രങ്ങൾ ഏറെ അതിശയകരവും മനോഹരവുമായി കാണപ്പെടുന്നതിന് ഇടയാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News