ഓസ്‌ട്രേലിയൻ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള മധ്യഇടത് കക്ഷിയായ ലേബർപാർട്ടി ഭരണത്തിലേക്ക്. 21 വർഷത്തിനിടെ തുടർച്ചയായി രണ്ടാം തവണ മൂന്ന് വർഷം വിജയിക്കുന്ന ആദ്യത്തെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായി പ്രധാനമന്ത്രി ആന്റണി അൽബനീസ് മാറി.
ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ പരാജയം സമ്മതിച്ചു, “ഈ പ്രചാരണ വേളയിൽ ഞങ്ങൾക്ക് വേണ്ടത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയൻ ഇലക്ഷൻ കമ്മീഷന്റെ പ്രവചനങ്ങൾ പ്രകാരം അൽബനീസിന്റെ ഭരണകക്ഷിയായ മധ്യ-ഇടതുപക്ഷ ലേബർ പാർട്ടിക്ക് 70 സീറ്റുകളും യാഥാസ്ഥിതിക പ്രതിപക്ഷ സഖ്യത്തിന് 24 സീറ്റുകളും ലഭിച്ചു.
യു എസ് ചുമത്തിയ തീരുവ ഉൾപ്പെടെ പ്രക്ഷുബ്ധമായ ഭൗമരാഷ്ട്രീയ പശ്ചാത്തലത്തിൽ, ഓസ്‌ട്രേലിയയുടെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളെ സ്ഥിരതയോടെ നിർത്താനായതാണ് ആൽബനീസിനെ തുണച്ചത്. അതിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണങ്ങൾ.