കോവിഡ് കാലത്ത് ജൈവായുധങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയേറെയാണെന്ന് യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ.
ജൈവവസ്തുക്കളും രാസഘടകങ്ങളും ഉപയോഗിച്ച് ശാസ്ത്രത്തിന്റെ സഹായത്തോടെ രൂപപ്പെടുത്തുന്ന അതീവ സംഹാരശേഷിയുള്ള ആയുധങ്ങള്‍ ഭീകരരുടെയും ദേശവിരുദ്ധരുടെയും കൈകളിലെത്താനുള്ള സാധ്യതയും ഏറെയാണ്. ഇക്കാര്യത്തില്‍ രാജ്യാന്തരസമൂഹം അടിയന്തരശ്രദ്ധ പതിപ്പിക്കണമെന്ന് ഇന്ത്യന്‍ പ്രതിനിധി എ. അമര്‍നാഥ് ആവശ്യപ്പെട്ടു.