Wednesday, May 14, 2025

കൊല്ലപ്പെട്ട സൈനികന്റെ പേര് പുറത്തുവിട്ട് ഐ ഡി എഫ്

ഗാസ അതിർത്തിപ്രദേശത്ത് ഓപ്പറേഷൻ പ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട സൈനികന്റെ പേര് പുറത്തുവിട്ട് ഐ ഡി എഫ്. അതേസമയം, കാറപകടത്തിൽ ഒരു വാറന്റ് ഓഫീസർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. റെഹോവോട്ടിൽ നിന്നുള്ള 41 കാരനായ ഡെജെൻ ഡാനിയേൽ സഹാലോ ആണ് കൊല്ലപ്പെട്ടത്. കോംബാറ്റ് എഞ്ചിനീയറിംഗ് കോർപ്സിലെ 5067-ാമത് എഞ്ചിനീയറിംഗ് ബറ്റാലിയനിൽ സേവനമനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം.

ഐ ഡി എഫിന്റെ കണക്കുകൾപ്രകാരം, വാറന്റ് ഓഫീസർ സഹാലോയുടെ മരണത്തോടെ കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനോ, അതിനുശേഷമോ കൊല്ലപ്പെട്ട സൈനികരുടെ ആകെ എണ്ണം 854 ആയി ഉയർന്നു. ഒക്ടോബർ 27 ന് സ്ട്രിപ്പിൽ സൈന്യത്തിന്റെ കരനടപടികൾ ആരംഭിച്ചതിനുശേഷം 413 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News