Sunday, May 11, 2025

ഇന്ത്യൻ വ്യോമാക്രമണം: തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ

ഇന്ത്യയുടെ മിസൈൽ ആക്രമണത്തിനു മറുപടി നൽകുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട്, ബുധനാഴ്ച (മെയ് 7, 2025) പുലർച്ചെ ഇന്ത്യ പാക്കിസ്ഥാനെതിരെ വ്യോമാക്രമണം നടത്തിയതായി പാക്കിസ്ഥാൻ സൈന്യം അറിയിച്ചു.

പാക്ക്  അധിനിവേശ കശ്മീരിലെ കോട്‌ലി, മുസാഫറാബാദ്, പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂർ എന്നിവിടങ്ങളിലാണ് ഇന്ത്യ മിസൈലുകൾ തൊടുത്തതെന്ന് സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. പാക്കിസ്ഥാൻ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന സമയത്തും സ്ഥലത്തും ഇതിനു മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹീനമായ ഈ പ്രകോപനത്തിനു മറുപടി ലഭിക്കാതെപോകില്ലെന്ന് സൈനികവക്താവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News