പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കുന്നതിനാണ് ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി എന്നിവർക്കൊപ്പം മാധ്യമങ്ങളോടു വിവരിച്ച് വിംഗ് കമാൻഡർ വ്യോമിക സിംഗ്.ഇന്ന് രാവിലെ പാക്കിസ്ഥാൻ, പാക്ക് അധിനിവേശ ജമ്മുകാശ്മീർ ഉൾപ്പെടെ ഉള്ള ഒൻപതു ഭീകരകേന്ദ്രങ്ങൾ, ഇന്ത്യൻ സായുധസേന വിജയകരമായി നശിപ്പിച്ചതായി വിംഗ് കമാൻഡർ വ്യോമിക സിംഗ് അറിയിച്ചു. സാധാരണക്കാർക്കും അവരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു.
അതേസമയം, 2008 ലെ മുംബൈ ആക്രമണത്തിലെ കുറ്റവാളികളായ ഡേവിഡ് ഹെഡ്‌ലിയും അജ്മൽ കസബും പരിശീലനം നേടിയ മുരിദ്‌കെ ഉൾപ്പെടെയുള്ള ഭീകര ക്യാമ്പുകൾ നശിപ്പിക്കുന്നതിന്റെ വീഡിയോകൾ പത്രസമ്മേളനത്തിനിടെ കേണൽ സോഫിയ ഖുറേഷി അവതരിപ്പിച്ചു. മുരിദ്‌കെയ്ക്കു പുറമെ, സിയാൽകോട്ടിലെ സർജൽ ക്യാമ്പ്, ബർണാലയിലെ മർകസ് അഹ്‌ലെ ഹദീസ്, മർകസ് അബ്ബാസ്, കോട്‌ലി, മെഹ്മൂന ജോയ ക്യാമ്പ്, സിയാൽകോട്ടിലെ മെഹ്മൂന ജോയ ക്യാമ്പ് എന്നിവിടങ്ങളിലാണ് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണങ്ങൾ ലക്ഷ്യമിട്ടതെന്ന് കേണൽ ഖുറേഷി അറിയിച്ചു. ജമ്മുകാശ്മീരിന്റെ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പഹൽഗാമിനെതിരായ ആക്രമണമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.