ഭക്ഷണം മനുഷ്യന്റെ അവകാശമാണെന്നും യുക്രെയ്ന്‍ തുറമുഖത്തെ ഉപരോധം നീക്കി ധാന്യങ്ങള്‍ കയറ്റുമതി ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ഥിച്ചു.
ഗോതമ്പിനെ ആയുധമാക്കി മാറ്റരുത്. ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിനു പാവങ്ങള്‍ യുക്രെയ്‌നില്‍നിന്നുള്ള ഗോതമ്പിനെ ആശ്രയിക്കുന്നു. മനുഷ്യന് അവകാശപ്പെട്ട ഭക്ഷണം ലഭ്യമാക്കാന്‍ അടിയന്തരമായി നടപടികളെടുക്കണമെന്നു മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ പടക്കപ്പലുകള്‍ യുക്രെയ്ന്‍ തുറമുഖങ്ങളെ ഉപരോധിക്കുന്നതുമൂലം ലോകം ഭക്ഷ്യപ്രതിസന്ധി നേരിടുകയാണ്. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഗോതമ്പിന്റെ 12 ശതമാനവും യുക്രെയ്‌നിലാണ്. അവരുടെ കരിങ്കടല്‍ തീരം മുക്കാലും റഷ്യ പിടിച്ചെടുത്തു. യുദ്ധം തുടങ്ങിയശേഷം തുറമുഖങ്ങളിലൂടെയുള്ള ധാന്യക്കയറ്റുമതി നിലച്ചു. പാശ്ചാത്യരാജ്യങ്ങള്‍ ഉപരോധങ്ങള്‍ നീക്കാമെങ്കില്‍ ധാന്യക്കയറ്റുമതിക്കു വഴിയൊരുക്കാമെന്നാണു റഷ്യന്‍ നേതൃത്വത്തിന്റെ നിലപാട്.