ആദ്യത്തെ അമേരിക്കൻ മാർപാപ്പയെ രാജ്യത്തിന് ഒരു “ബഹുമതി” എന്ന് വിശേഷിപ്പിച്ചുകൊണ്ട് അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് പുതിയ മാർപാപ്പയ്ക്ക് അഭിനന്ദനം അറിയിച്ചത്. “മാർപാപ്പയായയി നാമകരണം ചെയ്യപ്പെട്ട കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന് അഭിനന്ദനങ്ങൾ” എന്ന് ട്രംപ് അറിയിച്ചു.
“പുതിയ മാർപാപ്പായായി ആദ്യത്തെ അമേരിക്കൻ പോപ്പാണെന്നത് ഒരു ബഹുമതിയാണ്. അതൊരു ആവേശവും ആണ്. നമ്മുടെ രാജ്യത്തിന് എത്ര വലിയ ബഹുമതിയാണിത്. ലിയോ പതിനാലാമൻ മാർപ്പാപ്പയെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അത് വളരെ അർത്ഥവത്തായ ഒരു കൂടിക്കാഴ്ചയായിരിക്കും!” എന്നാണ് ട്രംപ് കുറിച്ചത്.
2025 മെയ് 7- ന് ആരംഭിച്ച കോണ്‍ക്ലേവിലാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്. വോട്ടവകാശമുണ്ടായിരുന്ന 133 കര്‍ദിനാളന്മാരായിരുന്നു കോണ്‍ക്ലേവില്‍ സംബന്ധിച്ചത്.