Wednesday, May 14, 2025

ഗാസയിൽ കുഞ്ഞുങ്ങൾ നേരിടാൻ പോകുന്നത് പട്ടിണിദുരന്തം, ആശങ്ക പ്രകടിപ്പിച്ച് അന്താരാഷ്ട സംഘടനകൾ

യുദ്ധവും സംഘർഷവും അരങ്ങേറുന്ന ​ഗാസയിൽ കുഞ്ഞുങ്ങൾ പട്ടിണിയും നേരിടേണ്ടി വരുമെന്ന ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി യുണിസെഫും (UNICEF) ലോക ഭക്ഷ്യപരിപാടി ഡബ്ല്യു എഫ് പിയും (WFP). സംഘടനകളുടെ കണക്കുകൾ പ്രകാരം എഴുപത്തിയോരായിരം കുട്ടികളും പതിനേഴായിരത്തിലേറെ അമ്മമാരും ഇതിൽ പെടുന്നുണ്ട്.

സംഘർഷങ്ങൾ പുനരാംരംഭിക്കപ്പെട്ടതും ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ കഴിയാത്തവിധം അതിർത്തികൾ അടച്ചിട്ടിരിക്കുന്നതുമാണ് ഈ പട്ടിണിദുരന്തം ഉണ്ടാകാനുള്ള സാധ്യതയ്ക്ക് കാരണമായി സംഘടനകൾ പറയുന്നു.

ഭക്ഷ്യസുരക്ഷതത്വരാഹിത്യത്തിൻറെതായ ഒരു അവസ്ഥയിലാണ് ഗാസയിലെ മുഴുവൻ ജനങ്ങളും കഴിയുന്നതെന്ന ആശങ്കയും ഈ സംഘടനകൾ പ്രകടിപ്പിക്കുന്നു. കടുത്തപോഷണക്കുറവു മൂലം ആയിരക്കണക്കിന് അമ്മമാർക്ക് ചികിത്സ ആവശ്യമായിരിക്കുന്ന അവസ്ഥയുണ്ടെന്നും ഈ സംഘടനകൾ വെളിപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News