സൗത്ത് ഓസ്‌ട്രേലിയയുടെ (SA) തീരത്ത് ആഴ്ചകൾ നീണ്ടുനിന്ന വിഷാംശമുള്ള പായലുകൾ കാരണം 200-ലധികം സമുദ്ര ജീവികൾ ചത്തു. “മത്സ്യങ്ങൾക്കായുള്ള ഒരു ഹൊറർ സിനിമ” എന്നാണ് ഈ സംഭവത്തെ സംരക്ഷകർ വിശേഷിപ്പിച്ചത്. മാർച്ച് മുതൽ പായലുകൾ ദ്രുതഗതിയിൽ വർദ്ധിക്കുകയാണ്. ഏകദേശം 4,500 ചതുരശ്ര കിലോമീറ്റർ (3,400 ചതുരശ്ര മൈൽ) വിസ്തൃതിയിൽ ആണ് ഇവ വളരുന്നത്.
“ഇത് അഭൂതപൂർവമായ ഒരു സംഭവമാണ്, കാരണം ഇവ വളരെ വേഗത്തിൽ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു,” വന്യജീവി ശാസ്ത്രജ്ഞയായ വനേസ പിറോട്ട പറഞ്ഞു. മറ്റ് ശാസ്ത്രജ്ഞർ പറയുന്നത് ഈ പായലുകൾ വിഷം ഉത്പാദിപ്പിക്കുന്നു എന്നാണ്. ഇവ മത്സ്യം, സ്രാവുകൾ എന്നിവയുൾപ്പെടെ വിവിധ സമുദ്രജീവികളിൽ ശ്വാസം മുട്ടിക്കുന്ന ഒരു വിഷ പുക പോലെയാണ് പ്രവർത്തിക്കുന്നതെന്നാണ് പഠനം പറയുന്നത്.
പായലുകൾ ഉണ്ടാകുന്നത് അസാധാരണമല്ലെങ്കിലും ഇത്തരത്തിൽ വൻതോതിൽ ഉണ്ടാകുന്നത് സമുദ്രജീവികളിൽ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.