Monday, May 26, 2025

കേരളത്തിൽ കനത്ത മഴ തുടരുന്നു; അഞ്ചു ജില്ലകളിൽ റെഡ് അലേർട്ട്, ജൂൺ ഒന്നുവരെ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ കാലവർഷം ശക്തിപ്പെട്ടു. കനത്ത മഴയെ തുടർന്ന് ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ജൂൺ ഒന്നുവരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് വിലയിരുത്തൽ.

ഇന്ന് ശക്തമായ മഴയെ തുടർന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ചു ജില്ലകളിൽ റെഡ് അലർട്ടും, മറ്റെല്ലാ ജില്ലകളിലും ഓറഞ്ചു അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 11 ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കടലാക്രമണത്തിന് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News