Thursday, February 27, 2025

തൊണ്ണൂറുകളേക്കാള്‍ ഭീകരമാണ് കശ്മീരിലെ അവസ്ഥ, ദിനംപ്രതി ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നുവെന്ന് കാശ്മീരി പണ്ഡിറ്റുകള്‍

തൊണ്ണൂറുകളേക്കാള്‍ ഭീകരമാണ് കശ്മീരിലെ അവസ്ഥയെന്നും ദിനംപ്രതി ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നുവെന്നും കാശ്മീരി പണ്ഡിറ്റുകള്‍ പറയുന്നു. ദിനംപ്രതി നില വഷളാകുന്നു. താഴ്വരയില്‍ ഏറ്റവും സുരക്ഷിതമെന്നു കരുതിയ ശ്രീനഗറില്‍പ്പോലും ആക്രമണങ്ങളുണ്ടാകുന്നു. നാലുദിവസത്തിനകം പ്രദേശവാസികളല്ലാത്ത മൂന്നുപേരെ ഭീകരര്‍ തിരഞ്ഞുപിടിച്ച് വധിച്ചതോടെ കാശ്മീരിലെങ്ങും ഭീതി പടര്‍ന്നിരിക്കുകയാണ്.

‘സര്‍ക്കാര്‍ ഞങ്ങളെ ഉടന്‍ തിരിച്ചയക്കണം. തൊണ്ണൂറുകളേക്കാള്‍ ഭീകരമാണ് കാശ്മീരിലെ അവസ്ഥ. ദിനംപ്രതി നില വഷളാകുന്നു. താഴ്വരയില്‍ ഏറ്റവും സുരക്ഷിതമെന്നു കരുതിയ ശ്രീനഗറില്‍പ്പോലും ആക്രമണങ്ങളുണ്ടാകുന്നു’ പണ്ഡിറ്റുകള്‍ പറയുന്നു. തിരഞ്ഞുപിടിച്ചുള്ള കൊലപാതകങ്ങള്‍ തടയാന്‍ സര്‍ക്കാരിനായില്ലെങ്കില്‍ തൊണ്ണൂറുകളിലെ പോലെ ഇവിടെ പിടിച്ചുനിന്നവര്‍ പോലും നാടുവിടേണ്ടിവരുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ വര്‍ഷം കാശ്മീരില്‍ ഇതുവരെ 18 പേരെയാണ് ഭീകരര്‍ തിരഞ്ഞുപിടിച്ച് വധിച്ചത്.

2019ല്‍ കാശ്മീരിന്റെ പ്രത്യേക പദവി സര്‍ക്കാര്‍ എടുത്തുകളഞ്ഞതുമുതലാണ് സ്ഥിതി വഷളായി തുടങ്ങിയത്. പാക് പിന്തുണയുള്ള ഭീകരര്‍ ഏതുനിമിഷവും എവിടെയും ആക്രമണം നടത്തുമെന്നതാണ് നിലവിലെ സ്ഥിതി. സുരക്ഷയൊരുക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടതോടെ പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ചവര്‍പോലും സമരത്തിലാണ്.

 

Latest News