യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെലവെയറിലുള്ള അവധിക്കാല വസതിക്ക് മുകളിലൂടെ നിയന്ത്രിത വ്യോമാതിര്‍ത്തിയില്‍ സ്വാകാര്യ വിമാനം അബദ്ധത്തില്‍ പ്രവേശിച്ചു. ഇതേ തുടര്‍ന്ന് ജോ ബൈഡനേയും ഭാര്യയേയും അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു.
അതേ സമയം ബൈഡനും കുടുംബത്തിനും ഭീഷണിയില്ലെന്നു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും വൈറ്റ്ഹൗസ് വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ബൈഡനും ഭാര്യ ജില്ലും അവധിക്കാല വസതിയായ ബീച്ച് ഹോമിലേക്ക് മടങ്ങിയിട്ടുണ്ട്.
ഇതൊരു ആക്രമണ ശ്രമമായിരിക്കില്ല. ചെറു സ്വകാര്യ വിമാനം അബദ്ധത്തില്‍ നിയന്ത്രിത വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ പുറത്താക്കിയതായും യുഎസ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. വാഷിങ്ടണില്‍നിന്ന് ഏതാണ്ട് 200 കിലോമീറ്റര്‍ കിഴക്കാണ് ബൈഡന്റെ അവധിക്കാല വസതിയുള്ളത്.