കോര്‍ബവാക്സ് ബൂസ്റ്റര്‍ ഡോസായി കുത്തിവെക്കാന്‍ അനുമതിയായി. ഇതിനായി ഡിസിജിഐ അനുമതി ലഭിച്ചതായി വാക്‌സിന്‍ ഉത്പാദകരായ ബയോളജിക്കല്‍ ഇ അറിയിച്ചു.
കൊവാക്‌സിനും കൊവിഷീല്‍ഡും ആദ്യ രണ്ട് ഡോസ് ആയി സ്വീകരിച്ച ശേഷം കോര്‍ബവാക്സ് സ്വീകരിക്കാം. 18 വയസിന് മുകളിലുള്ളവരില്‍ ബൂസ്റ്റര്‍ ഡോസായി കുത്തിവെക്കാന്‍ ആണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്. മൂന്നാമത്തെ ഡോസായി വ്യത്യസ്ത വാക്‌സിന്‍ കുത്തിവെക്കാന്‍ അനുമതി ലഭിക്കുന്നത് ഇത് ആദ്യമായാണ്.
അതേസമയം ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സ്ഥിതിയാണ്. 24 മണിക്കൂറിനിടെ 3,962 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 0.89 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 22,416 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.
24 മണിക്കൂറിനിടെ, 2,967 പേര്‍ രോഗമുക്തരായി. തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കൂടിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ജാഗ്രത കൂട്ടാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്രയില്‍ 6 ജില്ലകളിലും തമിഴ്‌നാട്ടില്‍ രണ്ട് ജില്ലകളിലും രോഗബാധിതരുടെ എണ്ണം കൂടുന്നത് ശ്രദ്ധിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
പരിശോധനകളുടെ എണ്ണം കൂട്ടി, രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈന്‍ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെവീഴ്ച സംഭവിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മാസ്‌ക് ഉറപ്പാക്കാനും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കാനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.