Friday, January 31, 2025

യുക്രെയ്‌നില്‍ കഷ്ടതകള്‍ നേരിടുന്ന കുട്ടികളെ രക്ഷിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വരണമെന്നു ബാലന്റെ അഭ്യര്‍ഥന

യുക്രെയ്‌നില്‍ കഷ്ടതകള്‍ നേരിടുന്ന കുട്ടികളെ രക്ഷിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വരണമെന്നു ബാലന്റെ അഭ്യര്‍ഥന. യുക്രെയ്‌നില്‍നിന്നു പലായനം ചെയ്ത് റോമില്‍ അഭയാര്‍ഥിയായി കഴിയുന്ന സാഷാര്‍ എന്ന കുട്ടിയാണ് അഭ്യര്‍ഥന നടത്തിയത്. ഇറ്റാലിയന്‍ റെയില്‍വേ വകുപ്പ് സംഘടിപ്പിച്ച ‘ചില്‍ഡ്രന്‍സ് ട്രെയിന്‍’ എന്ന പരിപാടിക്കിടെ ആയിരുന്നിത്. വിവിധ മതവിശ്വാസങ്ങള്‍ പുലര്‍ത്തുന്ന 160 കുട്ടികളുമായിട്ടാണു മാര്‍പാപ്പ സംവദിച്ചത്.

എനിക്ക് ചോദ്യങ്ങളില്ല, ഒരഭ്യര്‍ഥന മാത്രമാണുള്ളത് എന്നുപറഞ്ഞാണ് ബാലന്‍ തന്റെ ആവശ്യം മുന്നോട്ടുവച്ചത്. വരുന്നയാഴ്ച യുക്രെയ്ന്‍ പ്രതിനിധി സംഘം വത്തിക്കാനിലെത്തുന്നുണ്ടെന്നും തന്റെ സന്ദര്‍ശനത്തെക്കുറിച്ച് അപ്പോള്‍ ചര്‍ച്ചയുണ്ടാകുമെന്നും മാര്‍പാപ്പ മറുപടി നല്കി.

യുക്രെയ്‌നിലെ കുട്ടികളെക്കുറിച്ച് ഒരുപാട് ആലോചിക്കാറുണ്ട്. കുട്ടികളെയും മുതിര്‍ന്നവരെയും സഹായിക്കാനായി കര്‍ദിനാള്‍മാരെ അങ്ങോട്ടയച്ചിട്ടുണ്ട്. എനിക്കും യുക്രെയ്‌നില്‍ പോകാന്‍ ആഗ്രഹമുണ്ട്. അതിനായി കാത്തിരിക്കുകയാണ്. പക്ഷേ, തീരുമാനം എളുപ്പത്തിലുണ്ടാകില്ല- മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

 

Latest News