Friday, January 31, 2025

സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്കും ആയുധപരിശീനം നല്‍കാനൊരുങ്ങി പോലീസ്

സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്കും ആയുധപരിശീനം നല്‍കാനൊരുങ്ങി പോലീസ്. തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കും, ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്കുമാണ് പരിശീലനം നല്‍കുക.

സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഫീസ് ഇടാക്കിയാണ് പരിശീലനം നല്‍കുക. തോക്ക് ഉപയോഗ പരിശീലനത്തിന് 5,000 രൂപയാണ് ഫീസ്. പരിശീലനത്തിന് പ്രത്യേക സമിതിയും സിലബസും തയാറാക്കി. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

നിലവില്‍ സംസ്ഥാനത്ത് പോലീസ് അംഗങ്ങള്‍ക്ക് മാത്രമാണ് ആയുധപരിശീലനം ലഭിക്കുന്നത്. പോലീസിന്റെ വിവിധ ബറ്റാലിയനുകളിലും തൃശൂര്‍ പോലീസ് അക്കാദമിയിലുമാണ് ആയുധ പരിശീലനം നല്‍കി വരുന്നത്.

1000 മുതല്‍ 5000 രൂപ വരെയാണ് പരിശീലന ഫീസായി പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ രേഖകള്‍, ആയുധ ലൈസന്‍സ് എന്നിവ ഹാജരാക്കിയാല്‍ മാത്രമേ ആയുധ പരിശീലനം ലഭിക്കുകയുള്ളു.

 

Latest News