Saturday, March 1, 2025

പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല; പാകിസ്താനില്‍ വിലക്കയറ്റം മൂലം പൊറുതിമുട്ടി ജനങ്ങള്‍

പാകിസ്താനില്‍ ഷഹബാസ് ഷെരീഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 45 ദിവസങ്ങള്‍ പിന്നിട്ടിട്ടും വിലക്കയറ്റത്തിന് ശമനമില്ല. അവശ്യസാധനങ്ങള്‍ സാധാരണക്കാരന് അപ്രാപ്യമായ അവസ്ഥയാണ് പാകിസ്താനില്‍ ഇപ്പോഴും നിലവിലുള്ളത്. പെട്രോള്‍ വിലയും വൈദ്യുതി ചാര്‍ജ്ജും സര്‍വ്വകാല റെക്കോര്‍ഡിലാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ വലിയ ജനരോഷം ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് വിലക്കയറ്റവും തകര്‍ന്ന സാമ്പത്തിക സ്ഥിതിയുമായിരുന്നു. തുടര്‍ന്ന് വന്ന ഷഹബാസ് ഷെരീഫ് സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്തത് ജനങ്ങളെ വീണ്ടും ദുരിതത്തിലേക്ക് തള്ളി വിടുകയാണ്. പാകിസ്താനിലെ എല്ലാ പ്രവിശ്യകളിലും ജനങ്ങള്‍ വലിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് എന്നാണ് വിവരം.

തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പ് വരുത്തുമെന്നും ഷഹബാസ് ഷെരീഫ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് നടപ്പിലാക്കാനും നിലവില്‍ പദ്ധതികള്‍ ഒന്നും ആവിഷ്‌കരിച്ചിട്ടില്ല. പൊതുകടം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതും നെഗറ്റീവ് ജിഡിപി വളര്‍ച്ചയും ജനജീവിതം അങ്ങേയറ്റം ദുരിതപൂര്‍ണ്ണമാക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

 

Latest News