Sunday, April 6, 2025

ഇന്ത്യയിലെ കോവിഡ് കുതിപ്പ്; ഇപ്പോഴത്തേത് മൃതുതരംഗമെന്ന് ആരോഗ്യവിദഗ്ധര്‍

ഇന്ത്യയിലെ പെട്ടെന്നുള്ള കോവിഡ് വര്‍ധനവിന് പിന്നില്‍ ഒമിക്രോണ്‍ വകഭേദങ്ങളാണെന്ന് ആരോഗ്യ വിദഗ്ധര്‍. കേസുകള്‍ ഉയരുന്നുണ്ടെങ്കിലും അവ തീവ്രമല്ലെന്നും ആശുപത്രിവാസം വേണ്ടി വരാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

അടുത്തിടെ ഉയരുന്ന കോവിഡ് കണക്കുകളില്‍ ഭൂരിഭാഗവും 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ സുഖപ്പെടുന്നുണ്ട്. ആര്‍ക്കും കൂടുതല്‍ ചികിത്സ വേണ്ടിവരുന്നില്ല. രോഗികള്‍ സങ്കീര്‍ണ അവസ്ഥയിലേയ്ക്ക് പോകുന്ന സ്ഥിതി ഇപ്പോഴില്ലെന്നും മുംബൈ ഗ്ലോബല്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായ മജ്ജുഷ അഗര്‍വാള്‍ പറയുന്നു.

രോഗതീവ്രത കുറഞ്ഞതിനു പിന്നില്‍ വാക്‌സിനേഷനാണ് കാരണമെന്നും അവര്‍ പറഞ്ഞു. ജനുവരിയിലെ തരംഗത്തെ അപേക്ഷിച്ച് ഇത് ചെറിയ തോതിലുള്ള തരംഗമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest News