വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള കോവിഡ് വാക്സിന് ഇന്ത്യ കണ്ടുപിടിച്ചു. ഹരിയാനയിലെ ഐസിഎആര്‍ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ഇക്വീന്സാണ് അനോകോവാക്സ് എന്ന പേരില്‍ മൃഗങ്ങള്‍ക്കുള്ള കോവിഡ് വാക്സിന് വികസിപ്പിച്ചെടുത്തത്. കോവിഡ് അണുബാധയുടെ ഡെല്‍റ്റ, ഒമിക്രോണ്‍ വേരിയന്റുകളില്‍നിന്ന് വാക്സിന് സംരക്ഷണം നല്കുന്നു.
മൃഗങ്ങള്‍ക്കായി രാജ്യത്ത് ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് അനോകോവാക്സ്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആണ് ഈ വാക്സിന് പുറത്തിറക്കിയത്. മൃഗങ്ങള്‍ക്കായി ആന്റിബോഡി ഡിറ്റക്ഷന്‍ കിറ്റുകളും ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തതാണ് ആന്റിബോഡി ഡിറ്റക്ഷന്‍ കിറ്റ്.
ആയതിനാല്‍ തന്നെ ഇന്ത്യ ഇതിന് പേറ്റന്റ് ഫയല്‍ ചെയ്തിട്ടുണ്ട്. അല്ഹൈഡ്രോജല് അടങ്ങിയ വാക്സിന് ആണിത്. മൃഗങ്ങള്‍ക്ക് കോവിഡ് ബാധിക്കുമോ എന്നതിനെക്കുറിച്ച് നേരത്തേ വ്യക്തതയില്ലായിരുന്നു.