Thursday, January 23, 2025

ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല; ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാം; സുരക്ഷാ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

സുരക്ഷാ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക വസ്ത്രം ധരിക്കാനാകില്ലെന്ന നിലപാട് സര്‍ക്കാര്‍ എടുക്കില്ല. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കറുത്ത വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. കണ്ണൂര്‍ ഗസ്റ്റ്ഹൗസിന് മുന്നില്‍ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചു. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത നീക്കി. തളിപ്പറമ്പ് കില പഠന കേന്ദ്രത്തിന് മുമ്പില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് ലാത്തി വീശി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ 35 പേര്‍ അറസ്റ്റിലായി. യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

ഇതിനിടെ കണ്ണൂരില്‍ പൊലീസിന്റെ മുന്നില്‍ വച്ച് കെഎസ് യു നേതാവിനെ സിപിഐ എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. മര്‍ദനത്തില്‍ കെഎസ്‌യു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ മുണ്ടേരിക്ക് അടിയേറ്റു. പോലീസിന്റെ മുന്നില്‍വച്ചാണ് സിപിഐ എം പ്രവര്‍ത്തകര്‍ കെഎസ്‌യു നേതാവിനെ മര്‍ദിച്ചത്.

 

 

Latest News