സ്വത്തു ഭാഗം വയ്ക്കല്‍ കേസുകളില്‍ വിചാരണക്കോടതിയുടെ പ്രാഥമിക ഉത്തരവ്, കേസിന്റെ തീര്പ്പിലേയ്ക്കുള്ള തുടക്കമായി സ്വമേധയാ മാറുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രാഥമിക ഉത്തരവിനു ശേഷം കേസ് അനന്തമായി നീട്ടിവയ്ക്കുകയോ പ്രത്യേക വിചാരണയ്ക്ക് അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയോ ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ചില സംസ്ഥാനങ്ങളില്‍ ഈ രീതിയുണ്ടെന്നു പറഞ്ഞ സുപ്രീം കോടതി, ഇക്കാര്യം വിചാരണക്കോടതികളെ അറിയിക്കാന്‍ വിധിപ്പകര്‍പ്പു ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍മാര്‍ക്ക് നല്കാന് നിര്‍ദേശിച്ചു. ജഡ്ജിമാരായ എസ്. അബ്ദുല്‍ നസീര്‍, വിക്രംനാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.