Monday, November 25, 2024

ഓണ്‍ലൈന്‍ ചൂതാട്ട പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വാര്‍ത്താ വിതരണ മന്ത്രാലയം

ഓണ്‍ലൈന്‍ ചൂതാട്ട പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വാര്‍ത്ത വിതരണ മന്ത്രാലയം. മാധ്യമങ്ങള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ട പരസ്യങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി.

പരസ്യങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതാണെന്നും ചൂതാട്ടത്തിന് സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടെന്നും വാര്‍ത്താ വിതരണ മന്ത്രാലയം ചൂണ്ടിക്കാട്ടി.

യുവാക്കളും കുട്ടികളുമാണ് ഇത്തരം പരസ്യങ്ങളുടെ ഇരകള്‍. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ചൂതാട്ട പരസ്യങ്ങള്‍ പാടില്ല എന്നും മന്ത്രാലയം വ്യക്തമാക്കി.

 

Latest News