Tuesday, November 26, 2024

ദീര്‍ഘദൂര ആയുധങ്ങള്‍ വേണം; സെലന്‍സ്‌കി

റഷ്യന്‍ സേനയെ പ്രതിരോധിക്കാന്‍ കൂടുതല്‍ ദീര്‍ഘദൂര ആയുധങ്ങള്‍ ലഭ്യമാക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.

യുക്രെയ്ന്‍ സൈന്യത്തിന് ആവശ്യത്തിന് ആയുധങ്ങളുണ്ടെന്നും എന്നാല്‍ റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം അകലെനിന്നുതന്നെ പ്രതിരോധിക്കാന്‍ ആവശ്യമായ കരുത്ത് ഇവയ്ക്കില്ലെന്നും ഡാനിഷ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ സെലന്‍സ്‌കി പറഞ്ഞു.

നേരത്തേ, യുക്രെയ്‌നു ദീര്‍ഘദൂര മിസൈലുകള്‍ നല്‍കുമെന്നു ബ്രിട്ടന്‍ അറിയിച്ചിരുന്നു. റഷ്യന്‍ അനിധിവേശം ആരംഭിച്ചശേഷം ആദ്യമായാണു ബ്രിട്ടന്‍ ഇത്തരം ആയുധങ്ങള്‍ കൈമാറുന്നത്.

 

Latest News