എയ്ഡ് മഹാമാരിക്കെതിരേ പുതിയ ചികിത്സാരീതി വികസിപ്പിച്ചെടുത്ത് ഇസ്രേലി ശാസ്ത്രജ്ഞര്‍. ഒറ്റത്തവണ ഉപയോഗിക്കുന്ന വാക്സിനും എച്ച്ഐവി പകര്‍ത്തുന്ന വൈറസിനെ നിര്‍ജീവമാക്കുന്ന പുതിയ ചികിത്സാരീതികളുമാണ് ജീനുകള്‍ എഡിറ്റ് ചെയ്യുന്ന ശാസ്ത്രരീതിയിലൂടെ ടെല്‍അവീവ് സര്‍വകലാശാല ജോര്‍ജ് എസ് വൈസ് ഫാക്കല്‍റ്റി ഓഫ് ലൈഫ് സയന്‍സസ് ഗവേഷകര്‍ വികസിപ്പിച്ചത്.
എച്ച്ഐവി വൈറസുകള്‍ മനുഷ്യരുടെ രോഗപ്രതിരോധശേഷിയെയാണ് ആദ്യം ബാധിക്കുന്നത്. ഇതിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും ടൈപ്പ് ബി ശ്വേത രക്താണുക്കളില്‍ ജനിതക എന്ജിനീറിംഗ് നടത്തിയാണ് വാക്സിന് വികസിപ്പിച്ചത്.
ഒരു തവണ പ്രയോഗിച്ചാല്‍ രോഗിയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം. ഗവേഷണ പഠനത്തിന്റെ വിശദാംശങ്ങള്‍ നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എയ്ഡ്സ് പോലെ മാരകമായ മറ്റ് രോഗങ്ങള്‍ക്ക് ജനിതക എന്ജിനീറിംഗിലൂടെ ചികിത്സ കണ്ടെത്തുന്നതിനായി ഗവേഷണത്തിലാണ് സംഘം.