അഞ്ച് ആഴ്ചയ്ക്കുശേഷം ലോകത്ത് വീണ്ടും കോവിഡ് മരണനിരക്ക് ഉയര്‍ന്നതായി ഡബ്ല്യുഎച്ച്ഒ. കഴിഞ്ഞയാഴ്ച ലോകത്ത് കോവിഡ്-19 മൂലം 8,700 പേര് മരിച്ചു.
മുന്‍ ആഴ്ചയെ അപേക്ഷിച്ച് കോവിഡ് മരണത്തില്‍ നാല് ശതമാനം വര്‍ധനയാണുണ്ടായത്. കോവിഡ് മരണ നിരക്കില്‍ അമേരിക്കയില്‍ 21 ശതമാനവും പടിഞ്ഞാറന്‍ പസഫിക് രാജ്യങ്ങളില്‍ 17 ശതമാനവും വര്‍ധനയുണ്ടായി. കഴിഞ്ഞയാഴ്ച ലോകത്ത് 32 ലക്ഷം പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.