പ്രസിഡന്റിനു മുകളില്‍ പാര്‍ലമെന്റിന് അധികാരങ്ങള്‍ നല്കുന്ന ഭരണഘടനയുടെ 21 ാം ഭേദഗതിക്കു ശ്രീലങ്കന്‍ മന്ത്രിസഭയുടെ അംഗീകാരം.
ഭേദഗതി നിര്‍ദേശങ്ങള്‍ ഉടന്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കുവയ്ക്കുമെന്നു രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ അറിയിച്ചു. 19 ാം ഭരണഘടനാ ഭേദഗതി റദ്ദാക്കി പ്രസിഡന്റ് ഗോത്താബയ രാജപക്സെയ്ക്കു നിയന്ത്രണങ്ങളില്ലാത്ത അധികാരം ഉറപ്പാക്കുന്ന 20 എ ഭേദഗതി ഇതോടെ അപ്രസക്തമാകും.
ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാതെ ഭരണഘടന ഭേദഗതി ചെയ്യുന്നതിനെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുന പാര്‍ട്ടിയിലെ (എസ്എല്‍പിപി) ഒരു വിഭാഗം എതിര്‍ത്തു.