മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന ദ്രൗപതി മുര്‍മു അടുത്ത രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിത കൂടിയാവും മുര്‍മു. എന്നാല്‍ ഇപ്പോള്‍, ഭാവി രാഷ്ട്രപതിയുടെ ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
തന്റെ സംസ്ഥാനമായ ഒഡീഷയിലെ മയൂര്‍ഭഞ്ചില്‍, ശിവക്ഷേത്രത്തിന്റെ നിലം അടിച്ചുവാരുന്ന ദ്രൗപതി മുര്‍മുവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രാര്‍ഥനയ്ക്കായി നട തുറക്കും മുമ്പ്, നിലം അടിച്ചുവാരുകയാണ് മുര്‍മു. ശേഷം സ്വയം ശുദ്ധിവരുത്തി, മണി മുഴക്കി കൊണ്ട് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതും വിഡിയോയില്‍ കാണാം.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒഡീഷയിലെ സന്താല്‍ സമുദായത്തില്‍ നിന്നുള്ള 64 കാരിയായ മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി നോമിനിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
സമൂഹത്തെ സേവിക്കുന്നതിനായി മുര്‍മു തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അവര്‍ ഒരു മികച്ച രാഷ്ട്രപതിയാകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#WATCH | Odisha: NDA's presidential candidate Draupadi Murmu sweeps the floor at Shiv temple in Rairangpur before offering prayers here. pic.twitter.com/HMc9FsVFa7
— ANI (@ANI) June 22, 2022