Tuesday, November 26, 2024

യുക്രെയ്‌നിനും മാള്‍ഡോവയ്ക്കും യൂറോപ്യന്‍ യൂണിയന്‍ കാന്‍ഡിഡേറ്റ് പദവി

യുക്രൈനും മാള്‍ഡോവയ്ക്കും യൂറോപ്യന്‍ യൂണിയന്‍ കാന്‍ഡിഡേറ്റ് അംഗത്വം നല്‍കി. പൂര്‍ണ അംഗത്വത്തിനുള്ള നടപടിക്രമങ്ങള്‍ ഇതോടെ ആരംഭിച്ചു.

ഇയുവിലെ 27 രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിള്‍ ആണ് പ്രഖ്യാപനം നടത്തിയത്. എന്നാല്‍, പൂര്‍ണ അംഗത്വം ലഭിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ നീളുന്ന നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്. ഇതിന് നിയമവ്യവസ്ഥയും സാമ്പത്തിക സംവിധാനങ്ങളും സമഗ്രമായി പരിഷ്‌കരിക്കേണ്ടി വരും.

യുക്രൈന്റെ ഭാവി യൂറോപ്യന്‍ യൂണിയനോടൊപ്പമാണെന്നായിരുന്നു കാന്‍ഡിഡേറ്റ് പദവിയോടുള്ള പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുടെ പ്രതികരണം.

അംഗത്വം ലഭിക്കാനുള്ള സാധ്യത തെളിഞ്ഞതോടെ യുക്രൈന്‍ യൂറോപ്യന്‍ യൂണിയന്റെ ‘ലൈഫ്’ പരിസ്ഥിതി പദ്ധതിയില്‍ ചേര്‍ന്നു. യുദ്ധാനന്തര യുക്രൈന്റെ പുനര്‍നിര്‍മാണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും യൂറോപ്യന്‍ യൂണിയനില്‍ നിന്നു ധനസഹായവും വിഭവങ്ങളും ലഭിക്കാന്‍ ഇതു വഴിയൊരുക്കും.

Latest News