Friday, April 18, 2025

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം: പത്രിക നല്‍കിയവര്‍ മുപ്പതിലേറെ

രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ പത്രിക നല്‍കിയവരില്‍ ചേരിനിവാസിയും ഡല്‍ഹിയിലെ പ്രഫസറും. മുംബൈ മുളുന്ദിലെ അമര്‍ നഗര്‍ ചേരിയില്‍ താമസിക്കുന്ന സഞ്ജയ് സവ്ജ് ദേശ്പാണ്ഡെയും ബീഹാര്‍ സരന്‍ സ്വദേശിയായ ലാലു പ്രസാദ് യാദവും തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ സാമൂഹികപ്രവര്‍ത്തകനും ഡല്‍ഹി ടിമാര്‍പുറില്‍ പ്രഫസറുമായ ദയാശങ്കര്‍ അഗര്‍വാളും ഉള്‍പ്പെടെ 30 പേര്‍ കൂടി നാമനിര്‍ദേശ പത്രിക നല്‍കി. എന്നാല്‍ പ്രധാന സ്ഥാനാര്‍ത്ഥികള്‍ ഒഴികെ മറ്റെല്ലാവരുടേയും പത്രിക തള്ളിപ്പോകും.

രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാന്‍ 50 വോട്ടര്‍മാര്‍ നിര്‍ദേശിക്കുകയും മറ്റ് 50 പേര്‍ പിന്തുണയ്ക്കുകയും വേണം.

മിക്ക പത്രികകളിലും നാമനിര്‍ദേശം ചെയ്യുന്നവരുടേതായി പേരുകള്‍ എഴുതുയിട്ടുണ്ടെങ്കിലും ഒപ്പില്ല. ഡിപ്പോസിറ്റായി കെട്ടിവയ്‌ക്കേണ്ട 15,000 രൂപയുടെ ഡ്രാഫ്റ്റും വച്ചിട്ടില്ല. ഇവയെല്ലാം തള്ളിക്കളയും.

Latest News