Sunday, November 24, 2024

സംസ്ഥാനത്തിന്റെ കടം 3,32,291 കോടി; ധവളപത്രം ഇറക്കേണ്ട ആവശ്യമില്ലെന്ന് ധനമന്ത്രി

സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയര്‍ന്നുവെന്ന് സര്‍ക്കാര്‍. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.

2010-11 വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയിലേറെയാണ് വര്‍ധിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ ധവളപത്രം ഇറക്കേണ്ട ആവശ്യമില്ലെന്നും മുന്നോട്ടുള്ള പോക്കിന് സമ്പത്തിക ബാധ്യത തടസമാകില്ലെന്നും മന്ത്രി വിശദീകരിച്ചു.

കോവിഡ് ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ തിരിച്ചടിയായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കടം കുറഞ്ഞു. നികുതി പിരിവ് ഊര്‍ജിതമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Latest News