Monday, November 25, 2024

പ്ലാസ്റ്റിക് നിരോധനം ജൂലൈ ഒന്ന് മുതല്‍

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കുള്ള നിരോധനം ജൂലൈ ഒന്നിനു നിലവില്‍ വരും. ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍നിന്നു ബദല്‍ മാര്‍ഗങ്ങളിലേക്കു മാറുന്നതിനാവശ്യമായ സമയം നല്‍കിക്കഴിഞ്ഞു. ഇനി സര്‍ക്കാര്‍ ഇളവ് അനുവദിക്കില്ലെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് അറിയിച്ചു.

പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണം, ഇറക്കുമതി, വിതരണം, സംഭരണം എന്നിവയ്ക്കും വിലക്കുണ്ട്.

നിയമലംഘനം തടയുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കും. പരിശോധനയ്ക്കായി പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങള്‍ക്കു രൂപം നല്‍കും. നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഓണ്‍ലൈന്‍ ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്.

 

Latest News