മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും ഏകനാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. ഇന്നു രാത്രി ഏഴിന് ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞ. ഇതിനുള്ള ഒരുക്കങ്ങള്‍ ഇവിടെ പുരോഗമിക്കുകയാണ്.
ദേവേന്ദ്ര ഫഡ്‌നാവിനും ഏകനാഥ് ഷിന്‍ഡെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ ഇന്ന് വൈകുന്നേരം കണ്ടിരുന്നു. ഷിന്‍ഡെ ഇന്ന് മുംബൈയില്‍ ദേവേന്ദ്ര ഫഡ്‌നാവിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഇരുവരും രാജ്ഭവനിലെത്തിയത്. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവച്ച് മണിക്കൂറുകള്‍ക്കകമാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതെന്നും ശ്രദ്ധേയമാണ്.
ഇതോടെ മഹാരാഷ്ട്രയില്‍ ഏതാനും ദിവസങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് തിരശീല വീഴുകയാണ്. ശിവസേന സര്‍ക്കാരില്‍നിന്ന് ഇടഞ്ഞ് വിമതപക്ഷത്ത് എത്തിയ ഏകനാഥ് ഷിന്‍ഡെയും പ്രതിപക്ഷമായിരുന്ന ബിജെപിയും ചേര്‍ന്നാണ് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.
അതേസമയം ദേവേന്ദ്ര ഫഡ്‌നാവിനും ഏകനാഥ് ഷിന്‍ഡെയും മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മറ്റ് മന്ത്രിമാരെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും നേതാക്കള്‍ അറിയിച്ചു.