അടുത്തവര്‍ഷത്തെ ജി-20 നേതാക്കളുടെ യോഗം ജമ്മുകാഷ്മീരില്‍ നടത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ എതിര്‍ത്ത് ചൈന. ഉറ്റമിത്രമായ പാക്കിസ്ഥാനുവേണ്ടിയാണ് ഇടപെടല്‍.
ഉച്ചകോടി ജമ്മുകാഷ്മീരില്‍ നടത്തുന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹോ ലിജിയാന്‍ പറഞ്ഞു.
കാഷ്മീരിന്റെ കാര്യത്തില്‍ ചൈനയുടെ നിലപാട് വ്യക്തമാണ്. ഇന്ത്യയും പാക്കിസ്ഥാനും പാരന്പര്യമായി തുടരുന്ന തര്‍ക്കമാണിത്. യുഎന്‍ പ്രമേയങ്ങളുടെയും ഉഭയകക്ഷിധാരണകളുടെയും അടിസ്ഥാനത്തിലാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും വക്താവ് പറഞ്ഞു.
ചൈന-പാക്കിസ്ഥാന്‍ സാന്പത്തിക ഇടനാഴി പാക് അധിനിവേശ കാഷ്മീരിലൂടെ നിര്‍മിക്കുന്നതിനെക്കുറിച്ചും ഇന്ത്യയുടെ എതിര്‍പ്പിനെക്കുറിച്ചും ചോദിച്ചപ്പോള്‍ രണ്ടും തികച്ചും വ്യത്യസ്തമായ വിഷയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.