Tuesday, November 26, 2024

വൈദ്യുതി പ്രതിസന്ധി; പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ചെയ്യാന്‍ നീക്കം

പാക്കിസ്ഥാനില്‍ വൈദ്യുതി മുടക്കം രൂക്ഷമായ സാഹചര്യത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഇടയുണ്ടെന്ന് ടെലികോം ഓപ്പറേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ‘രാജ്യത്തുടനീളം നീണ്ട മണിക്കൂര്‍ വൈദ്യുതി തടസ്സം കാരണം മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് പാകിസ്ഥാനിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, വൈദ്യുതി തടസ്സം അവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രശ്നങ്ങളും തടസ്സവും ഉണ്ടാക്കുന്നു.’ എന്ന് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബോര്‍ഡ് ട്വിറ്ററില്‍ കുറിച്ചു. അതിനിടെ ജൂലൈ മാസത്തില്‍ വര്‍ധിച്ച ലോഡ് ഷെഡിംഗ് നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മുന്നറിയിപ്പ് നല്‍കിയതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാന് ആവശ്യമായ ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) വിതരണം നേടാനായില്ലെന്നും കരാര്‍ സാധ്യമാക്കാനുള്ള ശ്രമത്തിലാണ് സഖ്യ സര്‍ക്കാരെന്നും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പാക്കിസ്ഥാന്റെ പ്രതിമാസ ഇന്ധന എണ്ണ ഇറക്കുമതി ജൂണില്‍ നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന് റിഫിനിറ്റിവ് ഡാറ്റ കാണിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു. എന്നാല്‍ വൈദ്യുതി ഉല്‍പാദനത്തിനായി എല്‍എന്‍ജി വാങ്ങാന്‍ പാകിസ്ഥാന്‍ പാടുപെടുകയെന്നും ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പ്രകൃതി വാതക വിതരണത്തിനുള്ള കരാറില്‍ ധാരണയിലെത്താത്തതിനെ തുടര്‍ന്നാണ് പാകിസ്ഥാനില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്.

 

 

 

Latest News