കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനായി സൈനികര്‍ക്ക് 50 കോടി രൂപയുടെ കണ്ടെയ്നറുകളായ പിയുഎഫ് ഷെല്‍ട്ടറുകള്‍ നല്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിയന്ത്രണ രേഖയില്‍ ഉള്ളവര്‍ക്കാണ് ഷെല്‍ട്ടറുകള്‍ ലഭ്യമാക്കുക. പ്രാരംഭഘട്ടത്തില്‍ 115 പിയുഎഫ് ഷെല്‍ട്ടര്‍ ഹോമുകളാകും നിര്‍മിച്ച് നല്‍കുക. കുപ്വാര, ബന്ദിപോറ, ബാരാമുള്ള, രജൗരി മേഖലകളിലാണ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുക.സ്ഥാനം മാറ്റാന്‍ കഴിയുന്ന കണ്ടെയ്നറുകളാണിവ. സോളാര്‍ പാനലുകളും ഇതില്‍ ഉണ്ടാകും.
ഏത് കാലാവസ്ഥയിലും താപനില ക്രമാനുഗതമായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മഞ്ഞ് കാലത്തെ തണുപ്പില്‍ നിന്നും ജവാന്മാരെ സംരക്ഷിക്കാന്‍ ഇത് സഹായിക്കും. കനത്ത സുരക്ഷയും ഉറപ്പ് നല്കുന്നു.
2100 സ്ഥലങ്ങളിലാണ് ബിഎസ്എഫ് ജവാന്മാര് പ്രതികൂല കാലാവസ്ഥയില്‍ കഴിയുന്നത്. പദ്ധതി വിജയകരമാകുന്നതോടെ വിപുലീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സൈനികര്‍ക്ക് ഇത്തരം സംവിധാനം ഉപയോഗപ്രദമാകുമെന്ന് ഉറപ്പുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.