സി.ബി.എസ്.ഇയില്‍ തോറ്റു എന്ന വാക്ക് മാര്‍ക്ക് ലിസ്റ്റുകളില്‍ നിന്ന് ഒഴിവാക്കി. സി.ബി.എസ്.ഇ പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റുകളില്‍ ഇത്തവണ തോറ്റു എന്ന വാക്ക് ഉണ്ടാകില്ല. തോറ്റു എന്നതിന് പകരം ‘നിര്‍ബന്ധമായും വീണ്ടും എഴുതണം’ എന്ന വാക്കായിരിക്കും ഇനി മുതല്‍ ഉപയോഗിക്കുക.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോര്‍ഡുകളും പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചിട്ടും സി.ബി.എസ്.ഇ ഫലപ്രഖ്യാപനം വൈകുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇത് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠന സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും രക്ഷിതാക്കള്‍ പങ്കുവെച്ചിരുന്നു.