ഇന്ത്യയുടെ ലഘു യുദ്ധ വിമാനമായ തേജസ് വിമാനം വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മലേഷ്യ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പഴയ യുദ്ധ വിമാനങ്ങള്‍ക്ക് പകരമായാണ് തേജസ് സ്വന്തമാക്കാന്‍ മലേഷ്യ താല്‍പര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘു യുദ്ധ വിമാനം കൂടിയാണ് തേജസ്.
ലഘു യുദ്ധ വിമാനങ്ങളുടെ പട്ടികയിലുളള തേജസിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. വിമാനം കൈമാറുകയാണെങ്കില്‍, അറ്റകുറ്റപ്പണികളും കേടുപാടുകളും നീക്കം ചെയ്ത് നല്‍കാന്‍ വ്യവസ്ഥയുണ്ട്. എയര്‍ലൈന്‍ രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിമാനങ്ങളിലൊന്നാണ് തേജസ്.