Friday, January 24, 2025

അമേരിക്കയില്‍ കൂട്ട വെടിവെപ്പ് നിയന്ത്രണാതീതം; ഇതുവരെ കൊല്ലപ്പെട്ടത് 10,000ത്തിലധികം പേര്‍; ആറ് മാസത്തിനിടെ 309 വെടിവെപ്പുകള്‍

ഹൈലാന്‍ഡ് പാര്‍ക്കില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ സംഭവിച്ച കൂട്ടവെടിവെപ്പിന്റെ നടുക്കത്തില്‍ നിന്ന് ഷിക്കാഗോ നഗരം മുക്തി നേടിയിട്ടില്ല. ആറ് പേരുടെ ജീവനെടുക്കുകയും 24 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അക്രമിയെ ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ് പോലീസ്.

തോക്കുനിയമത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന് ശേഷവും അമേരിക്കയെ വിറപ്പിക്കുകയാണ് കൂട്ടവെടിവെപ്പുകള്‍. 2022 വര്‍ഷമാരംഭിച്ച് ഏഴാം മാസത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്ത് ഇതുവരെ 309 വെടിവെപ്പുകള്‍ ഉണ്ടായെന്നാണ് കണക്ക്. ഇവയില്‍ ഹൈലാന്‍ഡ് പാര്‍ക്കിലെ വെടിവെപ്പ് ഈ വര്‍ഷം സംഭവിക്കുന്ന 15-ാമത് കൂട്ടവെടിവെപ്പായിരുന്നു. അതേസമയം അവധിദിനമുണ്ടാകുന്ന 11-ാമത്തെ ആക്രമണമാണ് ഹൈലാന്‍ഡ് പാര്‍ക്ക് വെടിവെയ്പ്പ്.

ഇത്തരം വെടിവെപ്പുകളില്‍ ഇതുവരെ 10,072 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അബദ്ധത്തില്‍ തോക്കെടുത്ത് വെടിവെച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവരുടെ കണക്കാണിത്. അതിനാല്‍ ഇവയില്‍ അപകട മരണങ്ങളും ഉള്‍പ്പെടുന്നു.

നാലോ അതിലധികമോ ആളുകള്‍ വെടിവെപ്പില്‍ കൊല്ലപ്പെടുമ്പോഴാണ് അവയെ കൂട്ടവെടിവെപ്പായി കണക്കാക്കുന്നത്. 2022 ആരംഭിച്ച് 185 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പതിനൊന്നോളം ആക്രമണങ്ങളാണ് ഇത്തരത്തില്‍ സംഭവിച്ചത്. ശരാശരി ആക്രമണങ്ങളുടെ നിരക്ക് പരിശോധിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ റെക്കോര്‍ഡ് വര്‍ധനയാണ് അമേരിക്കയിലെ വെടിവെപ്പുകളുടെ എണ്ണത്തില്‍ സംഭവിക്കുകയെന്നാണ് സൂചന.

ഈ വര്‍ഷം നടന്ന വെടിവെപ്പുകളില്‍ ഏറ്റവും മാരകമായത് ടെക്സാസിലെ സ്‌കൂളില്‍ നടന്ന കൂട്ട വെടിവെപ്പായിരുന്നു. 19 കുട്ടികളും രണ്ട് അദ്ധ്യാപകരുമായിരുന്നു വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

Latest News