ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു, കൊല്ലപ്പെട്ട ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ. ഇന്ത്യയുമായി എക്കാലവും അടുത്ത ബന്ധം പുലര്‍ത്തിയ ഷിന്‍സോ ആബെയെ ഇന്ത്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്കി ആദരിച്ചിരുന്നു.
ജപ്പാനുമായി ഇന്ത്യയുടെ രാഷ്ട്രീയ ബന്ധത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതലുള്ള ബന്ധം ആബെയുമായി കാത്തുസൂക്ഷിച്ചിരുന്നു. 2015ല്‍ പ്രധാനമന്ത്രിയായ ശേഷം മോദി ആബെയ്ക്ക് സ്വീകരണമൊരുക്കി.
1952 ഏപ്രില്‍ 28-ന് ഇന്ത്യ- ജപ്പാന് നയതന്ത്രബന്ധം സ്ഥാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാന് ഒപ്പുവെച്ച ആദ്യത്തെ സമാധാന ഉടമ്പടികളില്‍ ഒന്നായിരുന്നു ഇത്. 2000 ഓഗസ്റ്റില്‍ പ്രധാനമന്ത്രി യോഷിറോ മോറിയുടെ ഇന്ത്യാ സന്ദര്‍ശനം ജപ്പാന്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് ആക്കം കൂട്ടി. മോറിയും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും ജപ്പാനും ഇന്ത്യയും തമ്മിലുള്ള ആഗോള പങ്കാളിത്തം പടുത്തുയര്‍ത്താന്‍ തീരുമാനിച്ചു. 2005 ഏപ്രിലില്‍ പ്രധാനമന്ത്രി ജൂനിചിറോ കൊയ്സുമിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം ജപ്പാന്-ഇന്ത്യ വാര്‍ഷിക ഉച്ചകോടി യോഗങ്ങള്‍ നടന്നു. 2006 ഡിസംബറില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് ജപ്പാന് സന്ദര്‍ശിച്ചു.
2014 സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയും പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഇത് കാരണമായി. 2015 ഡിസംബറില്‍ ആബെ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയും മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
2016 നവംബറില്‍ മോദി ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. 2018 ഒക്ടോബറില്‍ മോദിയുടെ ജപ്പാന് സന്ദര്‍ശന വേളയില്‍ ‘സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് ബന്ധ’ മെന്നാണ് ഇന്ത്യ-ജപ്പാന് ബന്ധത്തെ വിശേഷിപ്പിച്ചത്. പിന്നീട് പ്രധാനമന്ത്രിയായതിന് ശേഷം മാത്രമാണ് മോദി ആബെയെ സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് തന്നെ ആബെയുമായി പല തവണ മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.