ശ്രീലങ്കയിലെ രാഷ്ട്രീയ-സാന്പത്തിക അരക്ഷിതാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.
സമാധാനത്തിന് ആഹ്വാനം ചെയ്ത മാര്‍പാപ്പ, ജനങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും പരിദേവനങ്ങള്‍ക്കും ചെവികൊടുക്കണമെന്ന് അധികൃതരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ലിബിയയിലെ സാമൂഹിക-സാന്പത്തിക പ്രശ്നങ്ങളിലും മാര്‍പാപ്പ ആശങ്ക പ്രകടിപ്പിച്ചു.