കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയ്ക്ക് ജപ്പാന്റെ പരമോന്നത ബഹുമതി. ‘കോളര്‍ ഓഫ് ദി സുപ്രീം ഓര്‍ഡര്‍ ഓഫ് ദി ക്രൈസാന്തമം’ എന്ന രാജ്യത്തെ ഏറ്റവും ഉന്നത ബഹുമതിയാണ് ആബെയ്ക്കു മരണാനന്തരം നല്കാന് തീരുമാനിച്ചതെന്നു കാബിനറ്റ് ഓഫീസ് അറിയിച്ചു.
പ്രധാനമന്ത്രിപദം വഹിച്ചശേഷം ഈ ബഹുമതി നേടുന്ന നാലാമനാണ് ആബെ. ഷിഗേരു യോഷിദ, ഈസാകു സാട്ടോ, യാസുകിരോ നകസോനെ എന്നിവരാണ് ഇതിനു മുന്‍പ് ഈ പുരസ്കാരം നേടിയ മുന്‍ പ്രധാനമന്ത്രിമാര്‍. ഈ മാസം എട്ടിനാണ് ആബെ കൊല്ലപ്പെട്ടത്.