ഏഴാം ക്ലാസ്സിലെ സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ ഒന്നാം അധ്യായമാണ് താഴെ കൊടുത്തിരിക്കുന്നത്.
തുര്‍ക്കിയിലെ സുപ്രധാന ക്രൈസ്തവകത്തീഡ്രലായിരുന്ന ‘ഹഗിയ സോഫിയ’ ഖാലിഫ ആക്രമിച്ച് മോസ്‌കാക്കിയതും അതു പിന്നീട് ജനാധിപത്യ സര്‍ക്കാര്‍ മ്യൂസിയമാക്കിയതും എങ്ങനെയാണ് യൂറോപ്പിന്റെ പരിവര്‍ത്തനപാതയാകുന്നത് എന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുന്നുണ്ടോ? നിങ്ങള്‍ക്ക് മനസ്സിലായാലും ഇല്ലെങ്കിലും, കുട്ടികള്‍ അങ്ങനെതന്നെ മനസ്സിലാക്കണം എന്ന് ചിലര്‍ക്ക് നിര്‍ബന്ധം!
കേരളത്തിലെ വിദ്യാഭ്യാസ മേഖല ഖാലിഫേറ്റിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ആരൊക്കെയോ ഇവിടെ ശ്രമിക്കുന്നു! ഈ പാഠപുസ്തകം തയ്യാറാക്കിയ കമ്മിറ്റി അംഗങ്ങളെയും അന്തിമ തീരുമാനമെടുത്ത മഹാപ്രഭൃതികളെയും കേരള ജനത ഒന്നു പരിചയപ്പെട്ടിരിക്കേണ്ടതല്ലേ?
UDF മന്ത്രിസഭയില്‍ മുസ്ലിം ലീഗിന്റെ അബ്ദു റബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഈ പരിഷ്‌കരണം പാഠപുസ്തകത്തില്‍ വരുത്തിയത്. പിന്നീട് തീവ്രവാദി എര്‍ദോഗന്‍ ഈ മ്യൂസിയത്തെ മോസ്‌കാക്കി മാറ്റിയപ്പോള്‍ അത് പാര്‍ട്ടിപത്രമായ ചന്ദ്രികയിലൂടെ ആഘോഷമാക്കിയ പാര്‍ട്ടിയാണ് മുസ്ലീംലീഗ്. എര്‍ദോഗന്റെ നടപടിയെ വാഴ്ത്തിപ്പാടിയ സാദിഖലി തങ്ങളെത്തന്നെയാണ് മുസ്ലീം ലീഗിന്റെ അധ്യക്ഷനായി വാഴിച്ചതും! അങ്ങോരാണ് അരമനകളില്‍ ഈയിടെ മതേതരത്വ പ്രബോധനവുമായി വന്ന് ചായയും കുടിച്ച് പോയത്…
കേരള രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നല്ല തമാശയാണ്. UDF
ഭരണത്തിലിരിക്കുമ്പോള്‍ ഇസ്ലാമിക മിതവാദികള്‍ എല്ലാം ഖാലിഫേറ്റു ശൈലിയാക്കും; LDF ഭരണത്തിലിരിക്കുമ്പോള്‍ ഇസ്ലാമിക തീവ്രവാദികള്‍ എല്ലാം ഖാലിഫേറ്റു ശൈലിയിലാക്കും. മതേതരവിശ്വാസികള്‍ ബ്ലിങ്കസ്യ! എന്തിന്, മതേതരത്വം ഉറപ്പാക്കുന്ന ഭരണഘടനയെ തിരുത്താന്‍ ഹിന്ദുത്വ വാദികളും ശരിയത്തുകാരും ദാസ് കാപ്പിറ്റലുകാരും കിണഞ്ഞുപരിശ്രമിക്കുന്നു!
എന്നാലും നമ്മുടെ ഒരു കാര്യം!
ചാവറയച്ചനെ പരിഗണിക്കാതുള്ള നവോത്ഥാനനായകരുടെ ലിസ്റ്റും യൂറോപ്പിന്റെ പരിവര്‍ത്തന വിശേഷവും ഉള്‍പ്പെടെയുള്ള പാഠങ്ങള്‍ നമ്മുടെ നൂറുകണക്കിന് സ്‌കൂളുകളില്‍ സന്യസ്തരും വൈദികരും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിനു ക്രിസ്ത്യാനികള്‍ 2014 മുതല്‍ പഠിപ്പിച്ചിട്ടും ഇതുവരെ ഇതില്‍ അവര്‍ക്കാര്‍ക്കും ഒരു പ്രശ്‌നവും തോന്നാതിരുന്നത് എന്തുകൊണ്ടാണ്? ഇത്തരം വിഷയങ്ങളൊന്നും ഗഇആഇ വിദ്യാഭ്യാസ കമ്മീഷന്റെയും രൂപതാ വിദ്യാഭ്യാസ കോര്‍പ്പറേറ്റ് കേന്ദ്രങ്ങളുടെയും ശ്രദ്ധയില്‍ പെടാതിരുന്നത് എന്തുകൊണ്ടാണ്?
വിദ്യാഭ്യാസമേഖലയിലെ ‘സ്തുത്യര്‍ഹമായ സേവനങ്ങള്‍’ എന്നാല്‍ നമ്മള്‍ ഉദ്ദേശിക്കുന്നത് കെട്ടിടംപണിയലോ അധ്യാപകനിയമനമോ പണമിടപാടുകളോ മാത്രമാണോ? വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലങ്ങളില്‍ വ്യക്തമായ രാഷ്ട്രീയ-മതതാല്പര്യങ്ങളോടെ പു.ക.സ.ക്കാരെന്ന ലേബലില്‍ ഇസ്ലാമിസ്റ്റുകള്‍ നുഴഞ്ഞുകയറി വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെ നിര്‍ബാധം സ്വാധീനിക്കുകയും തന്നിഷ്ടംപോലെ വളച്ചൊടിച്ച് പുസ്തമാക്കി പുറത്തിറക്കുകയും ചെയ്യുമ്പോള്‍ ഒരു ചിന്തയും വിശകലനവും കൂടാതെ അതെല്ലാം ‘തത്തമ്മേ പൂച്ച … പൂച്ച’ എന്ന ശൈലിയില്‍ ഏറ്റെടുക്കുകയും വിനീതവിധേയരായി പഠിപ്പിക്കുകയും ചെയ്യുന്ന അതിമഹത്തായ ‘സുവിശേഷവത്കരണ ശുശ്രൂഷ’യ്ക്കിടയില്‍ കേരള കത്തോലിക്കാ സഭയ്ക്ക് ഇനിയും അഭിമാനത്തോടെ പറയാം: ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്ന്…
ഫാ. ജോഷി മയ്യാറ്റില്‍