Tuesday, November 26, 2024

ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയെ സെപ്റ്റംബര്‍ നാലിനു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും

ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയെ സെപ്റ്റംബര്‍ നാലിനു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ആധുനികകാലത്ത് ഏറ്റവും കുറഞ്ഞ കാലം മാര്‍പാപ്പയായിരുന്ന ആളാണ് ജോണ്‍ പോള്‍ ഒന്നാമന്‍-33 ദിവസം(1978 ഓഗസ്റ്റ് 26-സെപ്റ്റംബര്‍ 28).

ഇരട്ട നാമം സ്വീകരിച്ച ആദ്യ മാര്‍പാപ്പകൂടിയാണു ജോണ്‍ പോള്‍ ഒന്നാമന്‍. മുന്‍ഗാമികളായ ജോണ്‍ ഇരുപത്തിമൂന്നാമനോടും പോള്‍ ആറാമനോടുമുള്ള ബഹുമാനസൂചകമായാണ് ഇരട്ടനാമം സ്വീകരിച്ചത്. 1912 ഒക്ടോബര്‍ 17ന് ഇറ്റലിയിലെ ബെല്യൂണോയിലാണ് ജോണ്‍ പോള്‍ ഒന്നാമന്‍ ജനിച്ചത്.

 

Latest News