Monday, November 25, 2024

അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഇന്ത്യന്‍ വംശജ്ഞന്‍ ഋഷി സുനക് മുന്നില്‍

അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഇന്ത്യന്‍ വംശജ്ഞന്‍ റിഷി സുനകിന് ഏറ്റവും കൂടുതല്‍ വോട്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 88 എംപിമാര്‍ റിഷി സുനകിനെ പിന്തുണച്ചു. രണ്ടാം ഘട്ടത്തിലേക്ക് പോകാന്‍ ചുരുങ്ങിയത് 30 എംപിമാരുടെ പിന്തുണ വേണ്ടിയിരുന്നു.

ബോറിസ് ജോണ്‍സനോട് വിയോജിച്ച് രാജിവെച്ച മന്ത്രിയാണ് റിഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത ആണ് റിഷി സുനകിന്റെ ഭാര്യ. ഇനി പ്രധാനമന്ത്രി പദത്തിലേക്ക് മത്സര രംഗത്ത് ആറു പേര്‍ ആകും ഉണ്ടാവുക. രണ്ട് പേര്‍ മാത്രം മത്സര രംഗത്ത് ശേഷിക്കും വരെ പല ഘട്ടങ്ങളായി എംപിമാര്‍ക്ക് ഇടയില്‍ വോട്ടെടുപ്പ് നടക്കും.

ജൂലൈ 21 ന് ഈ ദീര്‍ഘമായ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും. അവസാന റൗണ്ടില്‍ എത്തുന്ന രണ്ടു പേരില്‍ ആരാകും പ്രധാനമന്ത്രി എന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കും.

 

Latest News