Friday, March 6, 2026

സിവിലിയൻ കൂട്ടക്കൊല: ദക്ഷിണ സുഡാനിലെ സൈനിക ഉദ്യോഗസ്ഥർക്കെതിരെ കോർട്ട് മാർഷൽ

ദക്ഷിണ സുഡാനിലെ ജോംഗ്ലി സംസ്ഥാനത്ത് സിവിലിയന്മാരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സൈനികർക്കെതിരെ സൈനിക കോടതി വിചാരണ ആരംഭിക്കുന്നു. ആക്രമണത്തിൽ സൈന്യത്തിന് പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി.

“ഒരു മേജർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെയും നിരവധി കീഴ് ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ തലസ്ഥാനമായ ജൂബയിൽ വിചാരണ നേരിടുമെന്നും തുടർന്ന് അധികാരപരിധിയുള്ള സൈനിക കോടതിക്കു മുന്നിൽ ഇവരെ ഹാജരാക്കുമെന്നും” സൈനികവക്താവ് ലുൽ റുവായ് കോങ് പറഞ്ഞു.

ദക്ഷിണ സുഡാൻ സൈന്യവും പ്രതിപക്ഷസേനയും തമ്മിലുള്ള പോരാട്ടം കിഴക്കൻ ജോംഗ്ലിയിൽ അതിരൂക്ഷമായി തുടരുകയാണ്. ഫെബ്രുവരി 21 ന് ജോങ്‌ലെയ് സംസ്ഥാനത്തെ അയോദ് കൗണ്ടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് സാധാരണക്കാരായ 25 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യുഎന്നിന്റെ കണക്കുകൾ പ്രകാരം, 2025 ഡിസംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജോംഗ്ലിയിൽ നിന്ന് മാത്രം 2,80,000 പേർക്ക് വീടുകൾ ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് രേഖപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News