Monday, November 25, 2024

രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സര്‍വകലാശാലകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സര്‍വകലാശാലകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (NIRF 2022) തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാനാണ് പട്ടിക പുറത്ത് വിട്ടത്. ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ ഓവറോള്‍ വിഭാഗത്തില്‍ ഐഐടി മദ്രാസാണ് ഇത്തവണയും മുന്നില്‍. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് രണ്ടാമത്. ഓവറോള്‍
റാങ്കിങ്ങില്‍ കേരളത്തില്‍ നിന്ന് 3 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആദ്യ നൂറില്‍ ഇടം പിടിച്ചത്. എം.ജി സര്‍വകലാശാല 51, കുസാറ്റ്-69, കോഴിക്കോട് എന്‍.ഐ.ടി 79 എന്നിങ്ങനെയാണ് റാങ്കുകള്‍.

ഓവറോള്‍, എന്‍ജിനയറിങ്, മാനേജ്മെന്റ്, ഫാര്‍മസി, കോളേജ്, ആര്‍ക്കിടെക്ചര്‍, ലോ, മെഡിക്കല്‍, ഡെന്റല്‍, റിസര്‍ച്ച് എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലായാണ്
പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡല്‍ഹി എയിംസാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്‍പതാമതുണ്ട്.

സര്‍വകലാശാലാ വിഭാഗത്തില്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഒന്നാമതും ജെഎന്‍യു രണ്ടാമതുമാണ്. കേരളത്തില്‍ നിന്ന് നാല് സര്‍വകലാശാലകളാണ്
ആദ്യ നൂറിലുള്‍പ്പെട്ടത്. എം.ജി സര്‍വകലാശാല 30, കേരള സര്‍വകലാശാല 40, കുസാറ്റ് 41, കാലിക്കറ്റ് സര്‍വകലാശാല 69 എന്നിങ്ങനെയാണ് റാങ്കുകള്‍. ഡല്‍ഹി
മിറാന്‍ഡാ ഹൗസാണ് കോളേജുകളില്‍ ഒന്നാമത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 24-ാം സ്ഥാനത്തുണ്ട്. രാജഗിരി കോളേജ് (27), തിരുവനന്തപുരം മാര്‍ ഇവാനിയോസ് (50) എന്നിവര്‍ ആദ്യ അന്‍പതിലെത്തി.

 

 

 

 

Latest News